d

നിലമ്പൂർ: മൂത്തേടം പഞ്ചായത്ത് പ്രവാസി ലീഗ് സംഗമവും ഗ്രീൻ ഹോപ്പർ ഫാം ലീവിംഗ് പദ്ധതി വിശദീകരണവും നടത്തി. ഗ്രീൻ ഹോപ്പർ മാനേജിംഗ് ഡയറക്ടർ അബ്ദുറഹ്മാൻ പദ്ധതി വിശദീകരിച്ചു. ആദ്യ നിക്ഷേപം മുസ്തഫ ഹുദവിയിൽ നിന്ന് ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രവാസി സെക്രട്ടറിയായി ടി.സലീം തോണിയെ തിരഞ്ഞെടുത്തു. അഷറഫ് ഫൈസി, മുനീർ കാവുങ്ങൽ,​​ വി. അബ്ദുറഹ്മാൻ,​ പി.അഷ്‌റഫ്,​ കെ.പി.ഉമ്മർ കപ്പക്കുന്നൻ,​ വി.പി.റഷീദ്,​ അൻവർ താളിപ്പാടം,​ ഇഹ്സാനുൽ ഹഖ് മരത്തിൻകടവ് സംസാരിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ്,​ എം.എസ്.എഫ്,​ യൂത്ത് ലീഗ്,​ പ്രവാസി മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു.