
മലപ്പുറം : കേരളാ ഗ്രാമീണ ബാങ്ക് ജീവനക്കാരും ഓഫീസർമാരും യൂണിയനുകളുടെ ജോയിന്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പ്രക്ഷോഭം ഒത്തുതീർപ്പാക്കണമെന്ന് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ബി.ഇ.എ) ജില്ലാ കമ്മിറ്റി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ജില്ലാ ചെയർമാൻ സി.ആർ. ശ്രീലസിത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജന:സെക്രട്ടറി ബി.രാംപ്രകാശ് , ഓഫീസേഴ്സ് അസോ. സംസ്ഥാന പ്രസിഡന്റ് എം.ഡി. ഗോപിനാഥ്, എ.അഹമ്മദ്, എന്നിവർ പങ്കെടുത്തു.