bbb

മലപ്പുറം : മലയാളി മജീഷ്യന്‍സ് അസോസിയേഷന്‍ (എം.എം.എ ) മലപ്പുറം ജില്ലാ കുടുംബ സംഗമം മലപ്പുറം കെമിസ്റ്റ് ഭവനില്‍ പി ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എം.എ പ്രസിഡന്റ് സുള്‍ഫി മുത്തങ്ങോട് അദ്ധ്യക്ഷത വഹിച്ചു. ഇസ്ഹാഖ് പോരൂര്‍,​ ജില്ലാ രക്ഷാധികാരി നിലമ്പൂര്‍ പ്രദീപ് കുമാര്‍, ട്രഷറര്‍ പ്രജിത്ത് മുല്ലക്കല്‍ , സംസ്ഥാന സെക്രട്ടറി നൗഷാദ് രാമനാട്ടുകര, സംസ്ഥാന കമ്മിറ്റി അംഗം ലത്തീഫ് കോട്ടക്കല്‍, ശശി താഴത്തുവയല്‍, ജോയ് തെങ്ങുംതറയില്‍ , മലയില്‍ ഹംസ, എം എം പുതിയത്ത് എടവണ്ണ, ഷംസു പാണായി, പി.പി.മനോജ് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇസ്ഹാഖ് പോരൂരിനെ എം.എല്‍.എ പൊന്നാട അണിയിച്ച് ആദരിച്ചു. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വാസുദേവന്‍ വഴുതക്കാടിന് ധനസഹായം കൈമാറി. മാന്ത്രികരുടെ മാന്ത്രിക പ്രകടനങ്ങളും കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പടം.... മലയാളി മജീഷ്യന്‍സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കുടുംബ സംഗമം പി. ഉബൈദുള്ള എം. എല്‍.എ ഉദ്ഘാടനം ചെയ്യുന്നു