
വണ്ടൂർ: പോരൂർ പുളിയക്കോട് ന്യൂ സാംസൺ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബും ജെ.സി.ഐ വണ്ടൂരും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വാർഡംഗം പി. സുലൈഖ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എം. അനുജിത്ത് അധ്യക്ഷത വഹിച്ചു. ജെ.സി.ഐ വണ്ടൂർ പ്രസിഡന്റ് ഡോ. സി.സി ഹിഷാം ഹൈദർ ക്യാമ്പിന് നേതൃത്വം നൽകി. ചടങ്ങിൽ സക്കീർ ഹുസ്സൈൻ, കെ ഷാമിൽ , ഡോ സുഹൈൽ പാലക്കോട്, സി.എ ഇല്യാസ്, എം.ടി അലി നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു. ക്ലബ് അംഗങ്ങളായ എ. ഫർസീൻ, പി.കെ. ഫൻസിയാസ്, സി.ടി. ഷമീം, കെ.ടി. ഇർഫാൻ, കെ. മുഹ്സിൻ തുടങ്ങിയവർ നേതൃത്വം നൽകി.