
വണ്ടൂർ: നിലമ്പൂർ താലൂക്കിലെ ലോൺ ലൈസൻസ് സബ്സിഡി മേളകൾ 23ന് ആരംഭിക്കും. സംരംഭക വർഷത്തിന്റെ ഭാഗമായി കേരള സർക്കാർ നടപ്പിലാക്കുന്ന ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പരിപാടിയുടെ ഭാഗമായാണ് മേളകൾ . അതത് പഞ്ചായത്ത് , മുനിസിപ്പാലിറ്റി ഹാളിൽ വച്ചാണ് മേളകൾ സംഘടിപ്പിക്കുന്നത്. പഞ്ചായത്ത്, മുൻസിപ്പാലിറ്റിയിലെ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളും വിവിധ വകുപ്പ് പ്രതിനിധികളും മേളയിൽ പങ്കെടുക്കുമെന്ന് നിലമ്പൂർ താലൂക്ക് അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർ പി. ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.