d

വണ്ടൂർ: അതിദരിദ്ര കുടുംബങ്ങൾക്കുള്ള മൈക്രോ പ്ലാൻ തയ്യാറാക്കുന്നതിനായി ബ്ലോക്ക്, പഞ്ചായത്ത് അംഗങ്ങൾക്ക് പരിശീലനം നൽകി. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിശീലനം പ്രസിഡന്റ് കെ.സി. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഇ. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ഒ വി.​ ജയരാജൻ, ബ്ലോക്കംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. തയ്യാറാക്കിയ മൈക്രോ പ്ലാൻ ആഗസ്റ്റ് 31ന് പഞ്ചായത്തുകൾ സമർപ്പിക്കും.