d

മലപ്പുറം: ബാങ്കിംഗ് ഇടപാടുകൾ പൂർണ്ണമായും ഡിജിറ്റൽ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ ആരംഭിച്ച 'ഡിജിറ്റൽ മലപ്പുറം പരിപാടിക്ക് വിജയകരമായ പരിസമാപ്തി. ബുധനാഴ്ച മലപ്പുറം ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാർ ജില്ലയെ സമ്പൂർണ്ണ ഡിജിറ്റൽ ജില്ലയായി പ്രഖ്യാപിക്കും. ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാവാനുള്ള കേരളത്തിന്റെ ലക്ഷ്യത്തെ മുൻനിറുത്തിയാണ് പദ്ധതിയുടെ ആരംഭം.

ടൗൺഹാളിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി കൺവീനർ എസ്.പ്രേംകുമാർ അദ്ധ്യക്ഷത വഹിക്കും.

തിരുവനന്തപുരം ആർ.ബി.ഐ ജനറൽ മാനേജർ സെട്രിക് ലോറൻസ് സർട്ടിഫിക്കറ്റ് വിതരണം നടത്തും.