
മലപ്പുറം: പള്ളിക്കൽ, തേഞ്ഞിപ്പലം ബഡ്സ് സ്‌കൂളുകൾക്ക് ബസ് വാങ്ങാൻ 38 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.അബ്ദുൽ ഹമീദ് എം.എൽ.എ അറിയിച്ചു. എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 19 ലക്ഷം രൂപ വീതമാണ് ഒരോ ബസിനും വകയിരുത്തിയത്. 20 സീറ്റുള്ള ബസാണ് വാങ്ങാൻ അനുമതിയായത്. നിർവഹണ ഉദ്യോഗസ്ഥാനായ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഈടെൻഡറിലൂടെയാണ് ബസ് വാങ്ങൽ നടപടി പൂർത്തീകരിക്കാൻ നിർദേശം നൽകിയത്.