
എടപ്പാൾ: 'എന്റെ സംരംഭം നാടിന്റെ അഭിമാനം' എന്ന ആശയം മുൻ നിർത്തി എടപ്പാൾ ഗ്രാമപഞ്ചായത്തും, വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി ലോൺ ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി സുബൈദ മേള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ക്ഷമ റഫീഖ് അധ്യക്ഷയായി. പൊന്നാനി ബ്ലോക്ക് എഫ്.എൽ.സി അനന്തരോഹിണി ക്ലാസെടുത്തു.സംരംഭവർഷത്തോടനുബഡിച്ച് വായ്പകളും, രജിസ്ട്രേഷനുകളും, ലൈസൻസുകളും വിതരണം ചെയ്തു.