
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ കുടിവെള്ള പദ്ധതികളുടെ സമഗ്ര സർവേ ഇന്ന് തുടങ്ങും. നഗരസഭ ഓഫീസ് പരിസരത്ത് രാവിലെ 10ന് ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി ഉദ്ഘാടനം നിർവഹിക്കും. കേരള വാട്ടർ അതോറിറ്റിയുടെ ടെൻഡർ ലഭിച്ച മഞ്ചേരി ഡിസൈൻ ടെക് എഞ്ചീനിയേഴ്സ് ആൻഡ് ഇൻഫ്രാ പ്രൊജക്ട്സ് ആണ് സർവേ നടത്തുന്നത്. നഗരസഭയുടെയും വാട്ടർ അതോറിറ്റിയുടെയും ശ്രമഫലമായാണ് സർവേ ചെയ്യാൻ നടപടിയായത്. ഇതിനായി എട്ട് ലക്ഷം രൂപയാണ് വാട്ടർ അതോറിറ്റി അനുവദിച്ചത്.