fffff

മലപ്പുറം: ഉന്നത മാർക്ക് നേടിയ കുട്ടികൾക്ക് പോലും സീറ്റില്ലാത്ത മലപ്പുറത്തെ കാണാതെ പോകുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകാൻ എം.എസ്.എഫ് ജില്ലാ കമ്മിറ്റി. 20 ദിവസത്തിനകം നടപടിയില്ലെങ്കിൽ ജില്ലയിലെ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ദേശീയ പാത ഉപരോധിക്കുമെന്ന് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ.വഹാബ് എന്നിവർ അറിയിച്ചു.