
പൊന്നാനി: നഗരസഭയുടെ ഔദ്യോഗിക ശുചീകരണ തൊഴിലാളികളെക്കൊണ്ട് ബാലസംഘം ജില്ലാ സമ്മേളന വേദി വൃത്തിയാക്കിച്ച നഗരസഭ ചെയർമാന്റെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പൊന്നാനി മണ്ഡലം കമ്മിറ്റി നഗരസഭയ്ക് മുന്നിൽ പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് പി.വി. ദർവേഷ് അദ്ധ്യക്ഷത വഹിച്ചു . നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് താജു പുതുപൊന്നാനി ഉദ്ഘാടനം നിർവഹിച്ചു. സലാം പൊന്നാനി, മനാഫ് കാവി, ഫജറു പട്ടാണി, വി.പി. ജമാൽ, റഷീദ് പുതുപൊന്നാനി, കബീർ, മുസ്തഫ , നദീം, ഹസ്സിസ്, മുത്തു എന്നിവർ നേതൃത്വം നൽകി.