
മലപ്പുറം : സംസ്ഥാനത്തെ ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ ലിസ്റ്റുപോലും സൈറ്റിൽ വരും മുമ്പ് പെൻഷൻ വിതരണം ആരംഭിച്ചെന്ന് തെറ്റിദ്ധാരണ പരത്തുകയാണ് സർക്കാരെന്ന് കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് കളക്ടേഴ്സ് യൂണിയൻ ആരോപിച്ചു. ഇതുമൂലം കളക്‌ഷൻ ജീവനക്കാർ മനപ്പൂർവ്വം വിതരണം വൈകിപ്പിക്കുകയാണെന്ന ധാരണ പൊതുജനങ്ങൾക്കുണ്ടാവുന്നു.
എ. മുഹ്‌യുദ്ദീൻ അലി അദ്ധ്യക്ഷത വഹിച്ചു. കെ.ടി. മുജീബ് മമ്പാട്, അബ്ദുൾ റഷീദ്, ഇബ്രാഹിം പളളത്ത്, യു.എ. ജലീൽ, അലി മേലേതിൽ, പി.പി. സത്താർ, സി.വി. സലാം, അസീസ്, താജുദ്ദീൻ, തൗഫീഖ് റഹ്മാൻ എന്നിവർ സംസാരിച്ചു.