d

എടപ്പാൾ:എച്ച്.എസ്.എസിലെ പ്ലസ് വൺ ക്ലാസുകളിലേക്ക് 500 ഓളം കുട്ടികളുടെ പ്രവേശനോത്സവം നടത്തി. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി.പി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സലാം പോത്തനൂർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വിനോദ് ,​ പി.ടി.എ. ഭാരവാഹികളായ അഡ്വ. കബീർ കാരിയാട്ട്, നാസർ എടപ്പാൾ, സതീഷ് , രാജീവ് , ഉഷ , പൊന്നാനി ബ്ലോക്ക് പഞ്ചായത്തംഗം പ്രകാശൻ കാലടി,​ ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ലഡു വിതരണവും നടന്നു.