
നിലമ്പൂർ: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര ജില്ലയിൽ വിജയകരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് കോൺഗ്രസ്. ഇതിന്റെ ഭാഗമായി നിയോജക മണ്ഡലം തല കൺവെൻഷൻ നിലമ്പൂരിൽ നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ നിരവധി പേർ വ്യാപാര ഭവനിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു.
എ.പി. അനിൽകുമാർ എം.എൽ.എ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ബ്‌ളോക്ക് കോൺഗ്രസ് പ്രസിഡന്റ് എ. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത് , ആലിപ്പറ്റ ജമീല, മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി പി.പുഷ്പവല്ലി, വി.എ.കരീം തുടങ്ങിയവർ പ്രസംഗിച്ചു.