fest

വള്ളിക്കുന്ന് : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ ആഗസ്റ്റ് 31 മുതൽ സെപ്തംബർ ഏഴുവരെ നടക്കുന്ന വള്ളിക്കുന്ന് ഫെസ്റ്റ് 2022ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. വലുതും ചെറുതുമായ നിരവധി സ്റ്റാളുകൾ മേളയിൽ ഒരുക്കും. രണ്ടുദിവസത്തിനുള്ളിൽ സ്റ്റാളുകൾ സജ്ജമാവും.

ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ, കാർഷിക, വ്യാവസായിക,​ പ്രദർശന വിപണന മേളയ്ക്ക് പുറമെ വിജ്ഞാനത്തിനും വിനോദത്തിനുമുള്ള വേദികൾ ഒരുങ്ങിക്കഴിഞ്ഞു. കുടുംബശ്രീ യൂണിറ്റുകളുടെ പ്രദർശനവും വിപണനവും കൈത്തറി,​ ഖാദി വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ,​ പൂച്ചെടികൾ, തൈകൾ, വിത്തുകൾ, അലങ്കാര മത്സ്യങ്ങൾ, കൺസ്യൂമർ സാധനങ്ങൾ തുടങ്ങിയവയോടൊപ്പം പുസ്തകച്ചന്ത, കലാ-സാംസ്‌കാരിക പരിപാടികൾ, ഫിലിം ഫെസ്റ്റിവൽ, ഫുഡ് കോർട്ട് എന്നിവയും ആസൂത്രണം ചെയ്തിട്ടുണ്ട്. ടൂറിസം പരിചയപ്പെടുത്തുന്നതിനുള്ള അവസരവും മേളയിൽ ഉണ്ടാവും.