
തിരുവനന്തപുരം: ഇന്ന് പൊന്നിൻ ചിങ്ങമാസത്തിലെ അത്തം. ഇനി തിരുവോണം വരെയുള്ള പത്തുദിവസം മലയാളിക്ക് ആഘോഷക്കാലമാണ്. ലോകത്തെവിടെ മലയാളികളുണ്ടെങ്കിലും ഓണം ആകുമ്പോൾ നാടും വീടും തുമ്പപ്പൂവും പൂക്കളവും പായസവും എല്ലാം ഓർമ്മകളിലേക്ക് ഓടി എത്തും. കഴിഞ്ഞ രണ്ടുവർഷവും കൊവിഡ് മഹാമാരിയിൽ ഓണാഘോഷം മിതമായ രീതിയിലായിരുന്നു. ഇത്തവണ അത്തം പിറന്നതോടെ ഓണ വിപണി വൻ ഓഫറുകളുമായി വലിയ ഉണർവിലെത്തിക്കഴിഞ്ഞു.ചിങ്ങത്തിലെ തിരുവോണ നാളിൽ കേരളം സന്ദർശിക്കുന്ന മഹാബലിയുടെ ഓർമ്മയ്ക്കായാണ് ഓണാഘോഷം.