ttttttttt

മലപ്പുറം: റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ യോഗം ജില്ലാ കളക്ടർ വി.ആർ പ്രേംകുമാറിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലയിൽ പുതിയ ബസ്, ഓട്ടോ സർവീസുകൾ ആരംഭിക്കുന്നതിനുള്ള അപേക്ഷകൾ ഉൾപ്പടെ വിവിധ തരത്തിലുള്ള 264 അപേക്ഷകൾ യോഗത്തിൽ സ്വീകരിച്ചു. ബസ് സർവീസുകളുടെ പെർമിറ്റിന്റെ കാലാവധി പുതുക്കാനുള്ള അപേക്ഷകളും ബസ് സർവീസ് പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷകളും യോഗത്തിൽ ചർച്ച ചെയ്തു.