nnnn

കുറ്റിപ്പുറം: ഈശ്വരമംഗലം ഫുട്ബാൾ അക്കാദമി സംഘടിപ്പിക്കുന്ന അഖില കേരള അണ്ടർ 14 ഫുട്ബാൾ ടൂർണമെന്റ് സെപ്തംബർ 9, 10, 11 തീയതികളിൽ ഈശ്വരമംഗലം ന്യൂ യു.പി സ്‌കൂൾ ഫുട്ബാൾ ടർഫിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സെപ്തംബർ ഒമ്പതിന് അക്കാദമി പ്രസിഡന്റ് വത്സൻ മഠത്തിൽ കിക്കോഫ് ചെയ്ത് ഉദ്ഘാടനം നിർവഹിക്കും. പങ്കെടുക്കാൻ താൽപര്യമുള്ള ക്ലബുകൾ സെപ്തംബർ 5ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യേണം. ഫോൺ: 9567226315, 9961552615.