 
നിലമ്പൂർ: എം.ഇ.എസ് മമ്പാട് കോളേജ് ബിരുദാനന്തര ബിരുദ ഗവേഷണ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച ഭിന്നശേഷി സംരംഭകരെ ആദരിക്കലും ഉത്പന്ന പ്രദർശനവും കോളേജ് പ്രിൻസിപ്പൽ ഡോ. പി.പി.മൻസൂർ അലി ഉദ്ഘാടനം ചെയ്തു.  മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി പ്രൊഫ. ഒ.പി. അബ്ദുറഹ്മാൻ ആമുഖ പ്രഭാഷണം നടത്തി. വരം സംസ്ഥാന കോ ഓർഡിനേറ്റർ മുജീബ് താനാളൂർ മുഖ്യ പ്രഭാഷണം നടത്തി.വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഭിന്നശേഷി സംരംഭകരെ ആദരിച്ചു.