
മലപ്പുറം: ദേശീയ ചിത്രരചനാ മത്സരത്തിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സെപ്തംബർ 17ന് രാവിലെ 10ന് ജില്ലാതല ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. മഞ്ചേരി വായ്പാറപ്പടി ജി.എൽ.പി സ്കൂളിലാണ് മത്സരം. അഞ്ച് മുതൽ 16 വയസ് വരെ പ്രായമുള്ളവർക്ക് വിവിധ ഗ്രൂപ്പുകളിലായി പങ്കെടുക്കാം. ഭിന്നശേഷി വിഭാഗത്തിൽ 18 വയസ് വരെ പ്രായമുള്ളവർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ 9946239907, 9495453143 എന്നീ നമ്പറുകളിൽ ലഭിക്കും.