hhhhh

നിലമ്പൂർ:കേന്ദ്ര സര്‍ക്കാരിന്റെ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ ഈ വര്‍ഷം സംഘടിപ്പിക്കുന്ന തൊഴില്‍ പരിശീലന കോഴ്സുകളുടെ പരിശീലകര്‍ക്കുള്ള ദ്വിദിന ശിൽപ്പശാല ആരംഭിച്ചു. മലപ്പുറം ജില്ലയിലെ എടക്കര മുതല്‍ വെളിയങ്കോട് വരെയുള്ള ഭാഗങ്ങളില്‍ നടത്തുന്ന അപ്പാരല്‍ വിഭാഗം കോഴ്സിലേക്ക് തിരഞ്ഞെടുത്ത 32 പരിശീലകരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ശിൽപ്പശാല ജെ.എസ്.എസ് ചെയര്‍മാന്‍ പി.വി.അബ്ദുള്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രാലയത്തിനു കീഴിലെ എ. ടി. ഡി. സി യാണ് ശിൽപ്പശാലയ്ക്ക് നേതൃത്വം നല്‍കുന്നത്.