
മലപ്പുറം: 168 ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് പൊന്നാനി എസ്.എൻ.ഡി.പി യൂണിയന്റെ കീഴിലുള്ള മുന്നൂറോളം വനിതാ മൈക്രോ ഫൈനാൻസ് സ്വയംസഹായാംഗങ്ങൾക്കും 100ഓളം കുമാരിമാർക്കും ഓണപ്പുടവ വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഡോ. പി.കെ.ജയശങ്കർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.വി ബാലസുബ്രഹ്മണ്യൻ, വൈസ് പ്രസിഡന്റ് സോമസുന്ദരൻ കാക്കൊള്ളിൽ, യോഗം ഡയറക്ടർമാരായ വി.പി.ബാലസുബ്രഹ്മണ്യൻ, പ്രകാശൻ പ്ലാക്കായിൽ, യൂണിയൻ കൗൺസിലർമാരായ കൃഷ്ണപ്രസാദ് വളളിക്കാട്ടിൽ, രവീന്ദ്രൻ കുറ്റിക്കാട്, ഗംഗാധരൻ, വി.വി.സഹദേവൻ, ഗിരിജാ ഗോപാലൻ, സി.കെ.പങ്കജാക്ഷൻ എന്നിവർ സന്നിഹിതരായിരുന്നു.