
പൊന്നാനി: കോടതിപ്പടി മുതൽ കുണ്ടുകടവ് ജംഗ്ഷൻ വരെയുള്ള പ്രധാന കേന്ദ്രങ്ങളിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കാൻട്രാഫിക് ക്രമീകരണ സമിതി യോഗത്തിൽ തീരുമാനം. പൊന്നാനി പൊലീസ്, തീരദേശ പൊലീസ്, സന്നദ്ധ വളണ്ടിയർമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഗതാഗത ക്രമീകരണം നടത്തുക. ഇതര ജില്ലകളിൽ നിന്നും മറ്റുമായി ആഭ്യന്തര സഞ്ചാരികളെത്തുന്ന ടൂറിസം മേഖലയായ നിളയോരപാതയിലേക്കുള്ള പ്രധാന പ്രവേശന റോഡുകളിൽ സ്ഥലനാമ, ദിശാ സുചികാ ബോർഡുകൾ സ്ഥാപിക്കാൻ പി.ഡബ്ല്യു.ഡി വകുപ്പിന് നിർദ്ദേശം നൽകി.