 
പെരിന്തൽമണ്ണ: ഒക്ടോബർ 22, 23 തീയതികളിൽ അങ്ങാടിപ്പുറത്ത് നടക്കുന്ന സി.ഐ.ടി.യു മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 501 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. അങ്ങാടിപ്പുറം കല്യാണി കല്യാണ മണ്ഡപത്തിൽ നടന്ന യോഗം സി. ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി. ശശികുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ.ടി.കെ. റഷീദലി അദ്ധ്യക്ഷനായി. സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി വി.പി. സക്കറിയ ജില്ലാസമ്മേളന പരിപാടികൾ വിശദീകരിച്ചു. വിവിധ സംഘടനാ നേതാക്കളായ വി. രമേശൻ, ജോർജ് കെ. ആന്റണി, എം.പി. സലിം പ്രസംഗിച്ചു.