paddy-field
ശബരിമല നിറപുത്തരിക്ക് കൊയ്‌ക്കെടുക്കാൻ പാകമായ കൊല്ലങ്കോട് ചുട്ടിച്ചിറക്കളം കൃഷ്ണ കുമാറിന്റെ നെൽപ്പാടം.

കൊല്ലങ്കോട്: ശബരിമല അയ്യപ്പസന്നിധിയിലെ നിറപുത്തരിക്ക് നെൽക്കതിർ നൽകാനുള്ള തയ്യാറെടുപ്പിലാണ് അഖില കേരള അയ്യപ്പസേവാ സംഘത്തിന്റെ പ്രവർത്തകൻ കൂടിയായ കൊല്ലങ്കോട് നെന്മേനി പാടശേഖര സമിതിയിലെ ചുട്ടിച്ചിറക്കളം കൃഷ്ണകുമാർ. കഴിഞ്ഞ 21 വർഷമായി മുടങ്ങാതെ കൃഷ്ണകുമാർ തന്റെ പാടത്ത് നെൽക്കതിർ കറ്റകൾ ശബരിമലയിൽ എത്തിക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രിൽ മൂന്ന് എ.എസ്.ടി വിത്തിറക്കി വിളഞ്ഞ് പാകമായതോടെ കൊയ്‌തെടുത്ത് ശബരിമല സന്നിധാനത്തിലെത്തിക്കും. ഇത്തവണ ശബരിമല നിറപുത്തരി ആഗസ്റ്റ് നാലിനാണ്. അതിനാൽ രണ്ടിന് വിളവെടുപ്പ് നടത്താൽ ശബരിമല ദേവസ്വം പ്രസിഡന്റ് അഡ്വ. അനന്തഗോപൻ, ഗുരുവായൂർ ദേവസം ബോർഡ് അംഗം കെ.ആർ. ഗോപിനാഥ്, ശബരിമല മുൻ മേൽശാന്തിമാരായ ദാമോധരൻ പോറ്റി, ശങ്കരൻ പോറ്റി, ശശി പോറ്റി, മാളികപ്പുറം മുൻ മേൽശാന്തി മനു നമ്പൂതിരി, കെ. ബാബു എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപൽ, കൃഷി ഓഫീസർ, പാടശേഖര സമിതി ഭാരവാഹികൾ എന്നിവർ ചുട്ടിച്ചിറ കൃഷ്ണ കുമാറിന്റെ നെൽപ്പാടത്തെത്തും.