babjiyamma

മണ്ണാർക്കാട്: മികച്ച ഗായികക്കുള്ള ദേശീയപുരസ്കാരം നേടിയ നഞ്ചിയമ്മയെ ആൾ കേരള ഫോട്ടോഗ്രാഫോഴ്സ് അസോസിയേഷൻ (എ.കെ.പി.എ) പാലക്കാട് ജില്ലാ കമ്മിറ്റി അനുമോദിച്ചു. ജില്ലയുടെ പുരസ്കാരം ജില്ലാ പ്രസിഡന്റ് റഫീക്ക് മണ്ണാർക്കാട് നൽകി. ജില്ലാ സെക്രട്ടറി ഷാൾ അണിയിച്ചു. സംസ്ഥാന പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി, ജില്ലാ സഹ. ഭാരവാഹികളായ പ്രകാശ് സൂര്യ, രമേഷ്, മണ്ണാർക്കാട് മേഖല പ്രസിഡന്റ് റഹീം തെങ്കര, അട്ടപ്പാടി യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.