sanfar-sabu

ചെർപ്പുളശ്ശേരി: മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ അനിയൻ ജ്യേഷ്ഠനെ വിറകുകൊള്ളി കൊണ്ട് അടിച്ചു കൊന്നു. കുലുക്കല്ലൂർ മുളയങ്കാവ് തൃത്താല നടക്കിൽ വീട്ടിൽ സൻഫർ സാബുവാണ് (40) കൊല്ലപ്പെട്ടത്. അനിയൻ സക്കീറിനെ (25)​ കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സൻഫർ സാബുവിനെ ആദ്യം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽകോളേജിലും എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു.

സംഭവ സമയത്ത് ഉമ്മയും മറ്റൊരു സഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഊട്ടിയിൽ ജോലി ചെയ്യുന്ന സാബു ഉമ്മയെ കാണാൻ എത്തിയതായിരുന്നു.

ഷൊർണൂർ ഡിവൈ.എസ്.പി വി. സുരേഷ്, കൊപ്പം എസ്.ഐ എം.ബി. രാജേഷ്, ഡോഗ് സ്ക്വാഡ്, ഫോറൻസിക്, ഫിംഗർ പ്രിന്റ് വിദഗ്ദ്ധരും സ്ഥലത്തെത്തി. കൊല്ലപ്പെട്ട സൻഫർ സാബുവിന് ഭാര്യമാരും കുട്ടികളുമുണ്ട്. സൈതലവിയാണ് പിതാവ്. മാതാവ്: കദീജ.

പെ​രി​യ​ ​ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ്:​ ​മൂ​ന്നു
പ്ര​തി​ക​ളു​ടെ​ ​ജാ​മ്യാ​പേ​ക്ഷ​ ​ത​ള്ളി

കൊ​ച്ചി​:​ ​പെ​രി​യ​യി​ൽ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളാ​യ​ ​കൃ​പേ​ഷി​നെ​യും​ ​ശ​ര​ത്‌​ലാ​ലി​നെ​യും​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​കേ​സി​ൽ​ ​പ്ര​തി​ക​ളാ​യ​ ​പ്ര​ദീ​പ്,​ ​എ.​ ​സു​രേ​ന്ദ്ര​ൻ,​ ​റെ​ജി​ ​വ​ർ​ഗീ​സ് ​എ​ന്നി​വ​രു​ടെ​ ​ജാ​മ്യാ​പേ​ക്ഷ​ ​എ​റ​ണാ​കു​ള​ത്തെ​ ​പ്ര​ത്യേ​ക​ ​സി.​ബി.​ഐ​ ​കോ​ട​തി​ ​ത​ള്ളി.
ഒ​ന്നാം​പ്ര​തി​ ​പീ​താം​ബ​ര​നെ​ ​ആ​ക്ര​മി​ച്ച​തി​ലു​ള്ള​ ​വൈ​രാ​ഗ്യ​മാ​ണ് ​കൊ​ല​പാ​ത​ക​ത്തി​ന് ​കാ​ര​ണ​മെ​ന്ന് ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണ​സം​ഘം​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​പ്ര​തി​ക​ൾ​ ​ഭ​ര​ണ​ത്തി​ലു​ള്ള​ ​പാ​ർ​ട്ടി​യി​ലെ​ ​പ്രാ​ദേ​ശി​ക​ ​നേ​താ​ക്ക​ളാ​ണ്.​ ​ഇ​വ​ർ​ക്ക് ​ജാ​മ്യം​ ​ന​ൽ​കി​യാ​ൽ​ ​പ്ര​ദേ​ശ​ത്തു​ ​ക്ര​മ​സ​മാ​ധാ​ന​ ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും​ ​സാ​ക്ഷി​ക​ളെ​ ​സ്വാ​ധീ​നി​ക്കാ​നി​ട​യു​ണ്ടെ​ന്നും​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​വ്യ​ക്ത​മാ​ക്കി.​ ​ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ​സി.​ബി.​ഐ​ ​പ്ര​ത്യേ​ക​ ​കോ​ട​തി​ ​ജ​ഡ്‌​ജി​ ​കെ.​ ​ക​മ​നീ​സാ​ണ് ​ജാ​മ്യാ​പേ​ക്ഷ​ക​ൾ​ ​ത​ള്ളി​യ​ത്.​ 2019​ ​ഫെ​ബ്രു​വ​രി​ 17​നാ​ണ് ​കൃ​പേ​ഷും​ ​ശ​ര​ത്‌​ലാ​ലും​ ​കൊ​ല്ല​പ്പെ​ട്ട​ത്.