
ചെർപ്പുളശ്ശേരി: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ഷൊർണൂർ നിയോജക മണ്ഡലം സമ്മേളനം ജില്ലാ ചെയർമാൻ പി.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. നിത്യോപയോഗ സാധനങ്ങൾക്ക് ഏർപ്പെടുത്തിയ ജി.എസ്.ടി പിൻവലിക്കുക, പാചക വാതക വില കുറയ്ക്കുക, വൈദ്യുതി, ബസ് ചാർജ്ജ് വർദ്ധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു .നിയോജക മണ്ഡലം ചെയർമാൻ എം. ഗോവിന്ദൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഒ. മരയ്ക്കാർ, സി. വാസുദേവൻ, പി. സുകുമാരൻ, എം.എ. റസാക്ക്, കെ. മുഹമ്മദാലി, എൻ.പി. രാമകൃഷ്ണൻ, അലികിഴായിൽ, പി. ഉമ്മർ, പി.കെ. ഗോഗുൽദാസ്, സി.പി. മുബാറക്ക്, റഫീക്ക് എന്നിവർ സംസാരിച്ചു.