rain
എലവഞ്ചേരി ഞാറയ്ക്കൽ മടയിൽ പുഴയ്ക്ക് കുറുകെ വടം കെട്ടി സ്ത്രീയെ രക്ഷപ്പെടുത്തുന്നു.

കൊല്ലങ്കോട്: നെല്ലിയാമ്പതി വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രി കനത്ത മഴ പെയ്തത് കൊല്ലങ്കോട് എലവഞ്ചേരി പഞ്ചായത്തിൽ വ്യാപകമായി വെള്ളം ഉയരാൻ ഇടയാക്കി. തെന്മലയിൽ നിരവധി വെള്ളച്ചാട്ടങ്ങളിൽ നിന്നും ഒഴുകി ഇക്ഷുനദിയിലെത്തിയ വെള്ളം പുഴ കരകവിഞ്ഞൊഴുകാനും പച്ചക്കറി പാടങ്ങളിലും നെൽപ്പാടങ്ങളും വെള്ളത്തിനടിയിലാകാനും കാരണമായി. പുഴക്ക് മറുകരയിലുള്ളവരെ സുരക്ഷാ ദൗത്യ സേന രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലത്തെത്തിച്ചു. ഗായത്രി പുഴയിൽ അധികമായി ഒഴുകി എത്തിയ വെള്ളം പ്രളയ സമാനമായതോടെ ആലമ്പള്ളം ചപ്പാത്ത് വെള്ളത്തിനടിയിലായി. കൊല്ലങ്കോട് പുതുനഗരം പാതയിൽ ഊട്ടറയ്ക്കും വൈദ്യശാലയ്ക്കുമിടയിലെ വെള്ളക്കെട്ട് ഇരുചക വാഹന ഗതാഗതത്തിന് തടസമുണ്ടാക്കി.