 
കോങ്ങാട്: കേരളശ്ശേരി ഹൈസ്‌കൂളിൽ സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് സ്‌കാർഫ് ദിനാചരണവും അനുമോദന സദസും കേരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനിൽ ഉദ്ഘാടനം ചെയ്തു. 2021-22ൽ രാജ്യപുരസ്‌കാർ നേടിയ കേരളശ്ശേരി ഹൈസ്‌കൂളിലെ സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് പി. ശശി അദ്ധ്യക്ഷത വഹിച്ചു. നാടൻപ്പാട്ട് കലാകാരൻ അനീഷ് മണ്ണാർക്കാട് മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗങ്ങളായ പി. രാജീവ്, പി.സി. രാഹുൽ, ഫെബിൻ റഹ്മാൻ, സ്‌കൂൾ മാനേജ്‌മെന്റ് സെക്രട്ടറി നീലകണ്ഠൻ നമ്പൂതിരി, പ്രധാനാദ്ധ്യാപിക പി. രാധിക, പ്രിൻസിപ്പൽ ഇൻ ചാർജ് റോണി അബ്രഹാം, പി. രാമചന്ദ്രൻ, ഗൈഡ് ക്യാപ്ടൻ കെ. തുളസിദേവി, സ്‌കൗട്ട് അദ്ധ്യാപകൻ വി.എം. നൗഷാദ് എന്നിവർ സംസാരിച്ചു.
കേരളശ്ശേരി ഹൈസ്‌കൂളിൽ സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് അനുമോദന സദസ് പഞ്ചായത്ത് പ്രസിഡന്റ് കെ. ഷീബ സുനിൽ ഉദ്ഘാടനം ചെയ്യുന്നു.