sn-trust

ഷൊർണൂർ: എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ 2022-23 വർഷത്തിലേക്ക് നടപ്പാക്കിയ 'വിജയോത്സവം' പദ്ധതിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ആർ.ഡി.സി ചെയർമാൻ വി.പി. ചന്ദ്രൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഇ. ബാലൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള പുരസ്‌കാര വിതരണം നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. ലക്ഷ്മണൻ നിർവഹിച്ചു. വാർഡ് അംഗം ഷൊർണൂർ വിജയൻ, ആർ.ഡി.സി കൺവീനർ സി.സി. ജയൻ, പ്രധാന അദ്ധ്യാപിക എൻ.പി ലത, വി. ദീപ, കുമാരി ലക്ഷ്മി എന്നിവർ സംസാരിച്ചു.