ezhuthachan

പുതുശ്ശേരി: ചിറ്റൂർ ഗുരുമഠത്തിലെ 18-ാം പെരുക്കം ആഘോഷത്തിന്റെ ഭാഗമായി തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അഖില കേരള എഴുത്തച്ഛൻ സമാജം സംസ്ഥാന വൈസ് പ്രസിഡന്റ് പി. ചിന്നൻ എഴുത്തച്ഛന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി വി. ശശീന്ദ്രൻ ഭക്തി പ്രഭാഷണം നടത്തി. ശാഖാ രക്ഷധികാരി പി. ചാമിയെഴുത്തച്ഛൻ, ഭാരവാഹികളായ പി. ഗുരുവായൂരപ്പൻ,​ പി.കെ. ജയൻ,​ പി. തങ്കപ്പൻ,​ സി. മണി,​ ചാമിയപ്പൻ,​ പി.കെ. മോഹൻദാസ് എന്നിവർ സംസാരിച്ചു.