attappadi-madhu

മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. 21-ാം സാക്ഷി വീരനാണ് കൂറുമാറിയത്. പൊലീസ് നിർബന്ധത്താൽ മൊഴി നൽകിയെന്നാണ് വീരൻ ഇന്നലെ കോടതിയിൽ പറഞ്ഞത്. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം പതിനൊന്നായി.

തുടർച്ചയായുള്ള സാക്ഷികളുടെ കൂറുമാറ്റം കേസിൽ മധുവിന്റെ കുടുംബത്തെയും പ്രോസിക്യൂഷനേയും ആശങ്കയിലാഴ്ത്തി. അതേസമയം ഇന്നലെ കോടതിയിൽ ഹാജരാകാൻ സമൻസ് അയച്ചിരുന്ന 22-ാം സാക്ഷി മുരുകൻ ഹാജരായില്ല. തുടർന്ന് കോടതി വാറണ്ട് പുറപ്പെടുവിച്ചു.