
പാലക്കാട്: അഹല്യ എൻജിനിയറിംഗ് കോളേജിന്റെ ദശവാർഷിക ആഘോഷത്തിന്റെ ഭാഗമായി കാമ്പസിൽ നടന്നുവരുന്ന വിവിധ കലാ-കായിക മത്സരങ്ങളിൽ എലപ്പുള്ളി ശ്രീനാരായണ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾ വിജയിച്ചു. സമ്മാനാർഹരായ വിദ്യാർത്ഥികളെ സ്‌കൂൾ മാനേജ്‌മെന്റും സ്റ്റാഫും പി.ടി.എയും അഭിനന്ദിച്ചു. ക്ലാസിക് ഡാൻസ് മത്സരത്തിൽ ഒന്നാം സമ്മാന ജേതാവായ പി. ഐശ്വര്യയ്ക്ക് കോളേജ് പ്രിൻസിപ്പൽ ഡോ. മഹാദേവൻപിള്ള സമ്മാനം നൽകി.