vehicle
അലനല്ലൂരിൽ തുടക്കം കുറിച്ച പാലിയേറ്റീവ് കെയറിന്റെ ഹോം കെയർ വാഹനം പട്ടല്ലൂർ ദാമോദരൻ നമ്പൂതിരി ഫ്ലാഗ് ഓഫ് ചെയ്യുന്നു.

അലനല്ലൂർ: അലനല്ലൂരിൽ തുടക്കം കുറിച്ച പാലിയേറ്റീവ് കെയറിന്റെ ഹോം കെയർ വാഹനം യാത്ര ആരംഭിച്ചൂ. അലനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലതയുടെ അദ്ധ്യക്ഷതയിൽ പട്ടല്ലൂർ ദാമോദരൻ നമ്പൂതിരി ആദ്യ യാത്രയുടെ ഫ്ളാഗ് ഓഫ് നിർവഹിച്ചു.

അലനല്ലൂർ പാലിയേറ്റീവ് കെയർ പ്രസിഡന്റ് ശശിപാൽ സ്വാഗതം പറഞ്ഞു. പഞ്ചായത്തിലെ ആറാം വാർഡ് മുതൽ 15-ാം വാർഡ് കൂടിയുള്ള രോഗികൾക്കാണ് പരിചരണം ലഭിക്കുക. എകദേശം നൂറിനടുത്ത് രോഗികൾക്കാണ് പാലിയേറ്റീവ് കെയറിന്റെ പരിചരണം ലഭിച്ച് കൊണ്ടിരിക്കുന്നത്.