swekaranam
സബ് ഇൻസ്‌പെക്ടർ ജനാർദ്ദനന് എസ്.എൻ.ഡി.പി കണ്ണമ്പ്ര ശാഖയുടെ പൂർവ സൈനികകൂട്ടായ്മ സ്വീകരണം നൽകിയപ്പോൾ.

പാലക്കാട്: 38 വർഷത്തെ സൈനികസേവനം കഴിഞ്ഞ് തിരിച്ചെത്തിയ സൈനികൻ സബ് ഇൻസ്‌പെക്ടർ ജനാർദ്ദനന് എസ്.എൻ.ഡി.പി യോഗം കണ്ണമ്പ്ര ശാഖയിലെ പൂർവ സൈനികകൂട്ടായ്മ സ്വീകരണം നൽകി. ശാഖ സെക്രട്ടറി ബി. സുരേഷ് യോഗം ഉദ്ഘാടനം ചെയ്തു. പൂർവ സൈനികൻ മധു അദ്ധ്യക്ഷത വഹിച്ചു.

ശാഖാ പ്രസിഡന്റ് എ.വിജയൻ സ്വാഗതം പറഞ്ഞു. യോഗം പ്രതിനിധി സി. രാജീവ്, യൂണിയൻ കൗൺസിലർ ഭുവനദാസ്, പൂർവ്വസൈനികരായ സുബേദാർ സുന്ദരൻ, അരവിന്ദാക്ഷൻ, പ്രദീപ്കുമാർ,
കേണൽ ലീലരാമചന്ദ്രൻ, സുന്ദരൻ മഠത്തിപ്പറമ്പ് എന്നിർ സംസാരിച്ചു. ശാഖാ വൈസ്‌ പ്രസിഡന്റ്
ചാത്തുണ്ണി നന്ദി രേഖപ്പെടുത്തി.

സൈനികസേവനം കഴിഞ്ഞ് തിരിച്ചെത്തിയ സൈനികൻ സബ് ഇൻസ്‌പെക്ടർ ജനാർദ്ദനന് എസ്.എൻ.ഡി.പി യോഗം കണ്ണമ്പ്ര ശാഖയിലെ പൂർവ സൈനികകൂട്ടായ്മ സ്വീകരണം നൽകിയപ്പോൾ.