 
വാളയാർ: മലബാർ സിമന്റ്സ് എംപ്ലോയീസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച പരിപാടി പെരിന്തൽമണ്ണ ആയുർ കേരള മൾട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റലിലെ മുൻ ഡോ. എസ്. ജുനിമോൾ ഉദ്ഘാടനം ചെയ്തു. മഴക്കാല രോഗങ്ങളും അവയുടെ ആയുർവേദ പ്രതിവിധികളും, മഴക്കാലത്ത് സ്വീകരിക്കേണ്ട ജീവിതചര്യകൾ എന്നീ വിഷയങ്ങളിൽ ഡോ. ജുനിമോൾ ക്ലാസ് നയിച്ചു. ലൈബ്രറി ഹാളിൽ രോഗികൾക്കായി പരിശോധനയും നടത്തി. ലൈബ്രറി സെക്രട്ടറി എ.കെ. ബിഥുൻ കുമാർ, പി. വിൻഷാദ്, ജ്യോതി ദിവാകർ, ആർ. ശ്രീകല എന്നിവർ നേതൃത്വം നൽകി.
മലബാർ സിമന്റ്സ് എംപ്ലോയീസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് ഡോ. ജുനിമോൾ ഉദ്ഘാടനം ചെയ്യുന്നു.