rappied-team

നെല്ലിയാമ്പതി: കാലവർഷക്കെടുതി മൂലം ദുരന്തത്തിൽപ്പെട്ട നെല്ലിയാമ്പതിലെ നിവാസികൾക്ക് അടിയന്തര വൈദ്യസഹായം, മാറ്റി പാർപ്പിക്കൽ, മഴക്കാല രോഗ നിയന്ത്രണം, ക്യാമ്പിൽ കഴിയുന്നവർക്കുള്ള വൈദ്യസഹായ പരിശോധനയും മറ്റ് സഹായങ്ങളും നൽകുന്നത്, മറ്റ് അടിയന്തര ദുരന്തനിവാരണ പ്രവർത്തനങ്ങളെ സംബന്ധിച്ച് നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടിയുള്ള പഞ്ചായത്ത് തല റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ അടിയന്തരയോഗം ഇന്നലെ പഞ്ചായത്ത് ഓഫീസിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.

പടഗിരി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എം.ലിബി യോഗം ഉദ്ഘാടനം ചെയ്തു. നെല്ലിയാമ്പതി വില്ലേജ് ഓഫീസർ സിയാദ് നിലവിലെ ദുരിതാശ്വാസ ക്യാമ്പിനെ കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിച്ചു. നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരായ ഡോ.ടി.ജി.ആനന്ദ്, ഡോ. പി.ലക്ഷ്മി എന്നിവർ സ്വീകരിക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.ചിത്തിരംപിള്ള കൺട്രോൾ റൂമിന്റെ ആവശ്യകതയെക്കുറിച്ച് വിശദീകരിച്ചു. പഞ്ചായത്ത് ഓഫീസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുടങ്ങുവാനും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുവാനും മഴക്കാല രോഗങ്ങൾ തടയുവാനും തീരുമാനിച്ചു. ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്നും സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ജി.സാബു, സനൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സാജു, സുജിത, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്.സിറോഷ്, പാലിയേറ്റീവ് കെയർ നേഴ്സ് സീതാലക്ഷ്മി, ആശാവർക്കർ വിദ്യ കൂനംപാലം, സിവിൽ പൊലീസ് ഓഫീസർ കെ.എം.ഷബീർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. നെല്ലിയാമ്പതി ഹെൽത്ത് ഇൻസ്‌പെക്ടർ ജ്യോതി സാബു, ജനമൈത്രി സിവിൽ പൊലീസ് ഓഫീസർ എം.ഫിറോസ് എന്നിവർ സംസാരിച്ചു.