
ശ്രീകൃഷ്ണപുരം: എളമ്പുലാശ്ശേരി കരുണാകര എ.യു.പി സ്‌കൂളിൽ പുതുതായി വാങ്ങിയ ബസ് കെ.പ്രേംകുമാർ എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു. സ്‌കൂൾ ബാൻ‌് സെറ്റ് ടീമിന്റെ യൂണിഫോം വിതരണവും നടന്നു. ബസിന്റെ താക്കോൽ കെ.എ.യു.പി സ്കൂളിലെയും ജി.എൽ.പി സ്‌കൂളിലെയും പ്രധാനാദ്ധ്യാപകർക്ക് മഹാത്മാഗാന്ധി ചാരിറ്റബിൾ എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ കൂടിയായ മാനേജർ പി.ഹരിഗോവിന്ദൻ കൈമാറി. എസ്. എസ്.എൽ.സി, പ്ലസ് ടു വിജയികളായ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് സി.പി.സാദിഖ് അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക സി.എസ്.ശോഭ, സുനിത ജോസഫ്, ഉമ്മർ കുന്നത്ത്, രജിത, ഷീബ പാട്ടത്തൊടി, കെ.കെ.ഷൗക്കത്ത്, കെ.എം.ഹനീഫ, പി ഹരിദാസ് സംസാരിച്ചു.