dr
നെല്ലിയാമ്പതി ഓറിയന്റൽ എസ്റ്റേറ്റിലെ നിവാസികളെ ഡോ.ടി. ജി.ആനന്ദ് പരിശോധിക്കുന്നു.

നെല്ലിയാമ്പതി: മഴക്കാലരോഗ നിയന്ത്രണ പരിപാടിയോട് അനുബന്ധിച്ചു നെല്ലിയാമ്പതിയിൽ വിദൂരസ്ഥലങ്ങളിലെ തൊഴിലാളികൾക്ക് വൈദ്യസഹായം എത്തിക്കുന്നതിന്റെ ഭാഗമായി കൈകാട്ടിയിൽ നിന്നും 10 കിലോ മീറ്റർ അകലെ സ്ഥിതിചെയുന്ന ഓറിയന്റൽ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് പുത്തൻതോട്ടം പ്രദേശത്ത് മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി. നെല്ലിയാമ്പതി പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ടി.ജി. ആനന്ദ് എസ്റ്റേറ്റ് നിവാസികളെ പരിശോധിച്ചു. സ്റ്റാഫ് നഴ്സ് രുദ്ര മരുന്ന് വിതരണം നടത്തി. നെല്ലിയാമ്പതി ഹെൽത്ത് ഇൻസ്‌പെക്ടർ ജ്യോതി സാബു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജെ. ആരോഗ്യം ജോയ്സൺ എന്നിവർ ബോധവത്കരണ ക്ലാസും ക്യാമ്പിന് വേണ്ട ഒരുക്കങ്ങളും നടത്തി.

നെല്ലിയാമ്പതി ഓറിയന്റൽ എസ്റ്റേറ്റിലെ നിവാസികളെ ഡോ.ടി. ജി.ആനന്ദ് പരിശോധിക്കുന്നു