 
മണ്ണാർക്കാട്: യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എക്സലൻസിയ 2022 സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരിനാഥൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത അദ്ധ്യക്ഷത വഹിച്ചു.
ഡോ. തോമസ് ജോർജ്ജ് ക്ലാസ് നയിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം, വിവിധ മേഖകകളിൽ കവിഴ് തെളിയിച്ച പ്രതിഭകൾക്കുള്ള ആദരം, പഠനോപകരണ വിതരണം, ബ്രയ്ൻ ബാറ്റിൽ ക്വിസ് മത്സരം എന്നിവ നടന്നു. അഹമ്മദ് അഷറഫ്, വി.വി. ഷൗക്കത്തലി, കെ.എസ്. ജയഘോഷ്, വിനോദ് ചെറാട് തുടങ്ങിയവർ പ്രസംഗിച്ചു.
യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എക്സലൻസിയ 2022 സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരിനാഥൻ ഉദ്ഘാടനം ചെയ്യുന്നു