collection
സിവിൽ സ്‌റ്റേഷനിൽ നിർമാണം പൂർത്തീകരിച്ച മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി.

പാലക്കാട്: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി സിവിൽ സ്റ്റേഷനിൽ നിർമ്മാണം പൂർത്തീകരിച്ച എം.സി.എഫിന്റെ (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) ഉദ്ഘാടനം 12ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ കളക്ടർ മൃൺമയി ജോഷി നിർവഹിക്കും.

സർക്കാർ ഓഫീസുകളെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ റീബിൽഡ് കേരളയിൽ സംസ്ഥാനത്ത് നിർമ്മിക്കുന്ന 32 എം.സി.എഫുകളിൽ ഉൾപ്പെടുന്ന ജില്ലയിലെ ആദ്യ എം.സി.എഫാണ് സിവിൽ സ്റ്റേഷനിൽ പൂർത്തീകരിച്ചിട്ടുള്ളത്.

നവകേരളം കർമ്മപദ്ധതി ജില്ലാ കോ ഓഡിനേറ്റർ വൈ.കല്യാണകൃഷ്ണൻ, ക്ലീൻ കേരള കമ്പനി പാലക്കാട് ജില്ലാ മാനേജർ ആദർഷ് ആർ.നായർ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.പി. വേലായുധൻ, ശുചിത്വമിഷൻ ജില്ലാ കോ ഓഡിനേറ്റർ ടി.വി. അബിജിത്, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർ ബി.എസ്. മനോജ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ. ഗോപിനാഥ് തുടങ്ങിയവർ പങ്കെടുക്കും.

സിവിൽ സ്‌റ്റേഷനിൽ നിർമ്മാണം പൂർത്തീകരിച്ച മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി.