mela
കാർഷികമേള അലനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്യുന്നു

അലനല്ലൂർ: വള്ളുവനാട് ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനും കിസാൻ സർവീസ് സൊസൈറ്റിയും സംഘടിപ്പിച്ച കാർഷിക ഉപകരണ പ്രദർശനവും കാർഷികമേളയും സമാപിച്ചു. കാർഷിക യന്ത്രവത്കരണ ഉപപദ്ധതി സ്മാം മുഖേന 50 ശതമാനം മുതൽ 80 ശതമാനം വരെ കാർഷികോപകരണങ്ങൾക്ക് സർക്കാർ സബ്സിഡി ലഭിക്കുന്ന രജിസ്‌ട്രേഷൻ സൗകര്യമൊരുക്കിയിരുന്നു.
കാർഷികമേള അലനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു. വി.എഫ്.പി.ഒ ചെയർമാൻ കാസിം ആലായൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹംസ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ അനിത വിത്തനോട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. അബ്ദുൽ സലീം, പഞ്ചായത്ത് അംഗങ്ങളായ ബഷീർ പടുകുണ്ടിൽ, ജിഷ, വിനീത, കെ. ഹബീബുള്ള അൻസാരി, രമേശ് കുമാർ, കെ.എസ്.ശശിപാൽ, വി.എഫ്.പി.ഒ സെക്രട്ടറി കരീം അലനല്ലൂർ, വൈസ് ചെയർമാൻ അരവിന്ദൻ ചൂരക്കാട്ടിൽ എന്നിവർ സംസാരിച്ചു.
കുടുംബശ്രീ യൂണിറ്റുകളുടെയും കർഷകരുടെയും ഉത്പന്നങ്ങളുടെ വിവിധ സ്റ്റാളുകൾ, ജൈവ വളങ്ങൾ, ജൈവ മരുന്നുകൾ, ഫലവൃക്ഷ തൈകൾ, വിവിധയിനം വിത്തുകൾ എന്നിവ മേളയിൽ ഉണ്ടായിരുന്നു.