kseb
പൊൽപ്പുള്ളി പഞ്ചായത്ത് പൂവക്കോട് റോഡിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന വൈദ്യുതിപോസ്റ്റ്‌

ചിറ്റൂർ: ഏതുസമയവും വീഴാവുന്ന അവസ്ഥയിലാണ് പൊൽപ്പുള്ളി പഞ്ചായത്ത് പൂവക്കോട് റോഡിലെ വൈദ്യുതിപോസ്റ്റ്. അതിനാൽ യാത്രക്കാരും സമീപവാസികളും ഏറെ ഭീതിയിലുമാണ്. കുടിവെള്ള പദ്ധതിക്കുവേണ്ടി റോഡരികിലൂടെ ആഴത്തിൽ കുഴിയെടുത്തതിന്റെ അരികിലായി നിൽക്കുന്ന വൈദ്യുതി പോസ്റ്റാണ് അപകട ഭീഷണി ഉയർത്തുന്നത്. ഈ പോസ്റ്റിന്റെ നടുവിൽ വളവുണ്ട്. ചെറിയ കാറ്റടിച്ചാൽ പോലും ആടി ഉലയുന്ന സ്ഥതിയുമാണ്. ശക്തമായ കാറ്റടിച്ചാൽ ഏതു നിമിഷവും പോസ്റ്റ് മറിഞ്ഞു വീഴുമെന്ന ഭീതിയിലാണ് സമീപ വാസികൾ. കെ.എസ്.ഇ.ബി അധികൃതരെ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ദുരന്തം ഉണ്ടാകും മുൻപ് ആവശ്യമായ കരുതൽ നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

പൊൽപ്പുള്ളി പഞ്ചായത്ത് പൂവക്കോട് റോഡിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന വൈദ്യുതപോസ്റ്റ്‌