alcohol
മദ്യഷാപ്പ്

മുണ്ടൂർ: മുണ്ടൂരിൽ ആരംഭിക്കാൻ പോകുന്ന വിദേശ മദ്യഷാപ്പ് കപ്ളിപ്പാറയിലെ ക്ഷേത്ര കവാടത്തിനടുത്തുള്ള കെട്ടിടത്തിൽ തുടങ്ങുന്നത് തടയണമെന്ന് മുണ്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.കെ.വാസു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.പി.വിജയകുമാർ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ സി.വി. വിജയൻ, കെ.ജി. സുകമാരൻ, ടി.സി. നരേന്ദ്രൻ, പി.പി. സുരേന്ദ്രൻ, എം.വി.ഷൺമുഖൻ, മണ്ഡലം കോൺഗ്രസ് സെക്രട്ടറിമാരായ എൻ. രാജൻ, വി.സി. ലക്ഷ്മണൻ, പി. രാമദാസ്, എ. മുഹമ്മദ് റാഫി തുടങ്ങിയവർ പ്രസംഗിച്ചു.