quit-india
യൂത്ത്‌ കോൺഗ്രസ് കുഴൽമന്ദം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ക്വിറ്റ് ഇന്ത്യ ദിനാചാരണത്തിൽ നിന്ന്.

പാലക്കാട്: യൂത്ത് കോൺഗ്രസിന്റെ സ്ഥാപക ദിനമായ ആഗസ്റ്റ് ഒമ്പതിന് യൂത്ത്‌ കോൺഗ്രസ് കുഴൽമന്ദം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യാ ദിനം വിവിധ വാർഡിൽ ആചരിച്ചു. കുഴൽമന്ദം ചന്തപ്പുരയിൽ മണ്ഡലത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ.സി ബോസ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. വെള്ളപ്പാറയിൽ യൂത്ത്‌ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ഫെബിനും, ചിതലിപ്പാലത്ത് യൂത്ത്‌കോൺഗ്രസ് ജില്ലാ സെക്രട്ടറി പ്രതിഷ്‌മാധവൻ, കളപ്പെട്ടി പാംങ്കുള്ളത്ത് യൂത്ത്‌ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ. ഷെമീർ മഞ്ഞാടി എന്നിവർ പതാക ഉയർത്തി. വിവിധ ഭാഗങ്ങളിൽ നടന്ന ചടങ്ങിൽ കെ. അജാസ്, എ. ജാഫർ, യു. സുരേഷ്, കെ.എസ്. ജീജോ,
എൽ. ജഗദീഷ് നൊച്ചുള്ളി, സി. സുനിൽകുമാർ, എൻ. വിവേക്, ആകാഷ് എന്നിവർ നേതൃത്വം നൽകി.