board

അലനല്ലൂർ: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്‌കൂളിനു മുമ്പിലുള്ള റോഡിൽ സുരക്ഷാ ബോർഡുകൾ സ്ഥാപിച്ചു. സുരക്ഷാ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാത്തതിനാൽ വാഹനങ്ങൾ ശ്രദ്ധയില്ലാതെ അമിത വേഗതയിൽ ഓടിക്കുന്നത് വഴി കുട്ടികൾക്കും മുതിർന്നവർക്കും അപകടം സംഭവിക്കാറുണ്ടായിരുന്നു.

മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വിദ്യാലയത്തിലെ പി.ടി.എയുടെ നേതൃത്വത്തിൽ അധികൃതർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് റോഡിൽ ഇരുവശങ്ങളിലുമായി ആറ് സുരക്ഷ ബോർഡുകൾ സ്ഥാപിച്ചത്. പി.ടി.എ പ്രസിഡന്റ് അയ്യൂബ് മുണ്ടഞ്ചീരി, അസി. എൻജിനിയർ എം. ശശിധരൻ, മുൻ പഞ്ചായത്തംഗം സി. മുഹമ്മദാലി, പ്രധാനാദ്ധ്യാപകൻ സി.ടി. മുരളീധരൻ, പി.ടി.എ വൈസ് പ്രസിഡന്റ് റസാഖ് മംഗലത്ത്, ശകതിവേൽ മുരുകൻ, സുബിൻ മാത്യു, അദ്ധ്യാപകരായ കെ.എം. ഷാഹിന സലീം, എം.പി മിനീഷ, എ.പി. ആസിം ബിൻ ഉസ്മാൻ, കെ.പി. ഫായിഖ് റോഷൻ, എൻ. ഷാഹിദ് സഫർ പി.ഡബ്ലിയു.ഡി ജീവനക്കാരായ വി. പ്രേംദാസ്, സി.കെ. രാജൻ എന്നിവർ സംസാരിച്ചു.