deo
കെ.പി.എസ്.ടി.എ ഒറ്റപ്പാലം വിദ്യാഭ്യസ ജില്ലാ കമ്മിറ്റിയുടെ ഡി.ഇ.ഒ ഓഫീസ് ധർണ കെ.പി.സി.സി സെക്രട്ടറി പി. ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു.

ഒറ്റപ്പാലം: ഹൈസ്‌കൂൾ അദ്ധ്യാപക വിദ്യാർത്ഥി അനുപാതം 1:40 എന്നത് നിറുത്തലാക്കിയ സർക്കാർ നടപടിയാൽ 14 വർഷത്തോളം ജോലി ചെയ്തു വരുന്ന ആയിരക്കണക്കിന് ഹൈസ്‌കൂൾ അദ്ധ്യാപകരുടെ ജോലി നഷ്ടപ്പെടാനിടയാക്കുമെന്നും ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കെ.പി.എസ്.ടി.എ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഇ.ഒ ഓഫീസിന് മുന്നിൽ ധർണ നടത്തി. എയ്ഡഡ് അദ്ധ്യാപകരുടെ നിയമന അംഗീകാരം തടഞ്ഞു വെച്ച നടപടിയിലും പ്രതിഷേധിച്ചായിരുന്നു ധർണ. കെ.പി.സി.സി സെക്രട്ടറി പി. ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി പ്രസിഡന്റ് എം. മനോജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സതീഷ് എം.പി, സംസ്ഥാന കൗൺസിലർമാരായ എസ്. നസ്സിർ ഹുസൈൻ, ജി. അജിത്ത് കുമാർ, കെ. ഗിരീഷ് കുമാർ, പി.കെ. ഹരിനാരായണൻ, ഉപജില്ലാ സെക്രട്ടറി കെ. മധു, കെ. ശ്രീജേഷ്, എൻ. ജയ പ്രകാശ്, ടി. പ്രകാശ് സംസാരിച്ചു.