 
പട്ടാമ്പി: എസ്.എൻ.ഡി.പി യോഗം കൂറ്റനാട് മല കക്കാട്ടിരി ശാഖാ വാർഷിക പൊതുയോഗവും കുടുംബ സംഗമവും ഒറ്റപ്പാലം താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.ആർ. ബാലൻ മുഖ്യപ്രഭാഷണം നടത്തി. സ്വാമിജി ജ്ഞാന തീർത്ഥ ആത്മീയ പ്രഭാഷണം നടത്തി. സി.സി. ജയൻ, ടി.പി. രാമചന്ദ്രൻ, എം. അരവിന്ദാക്ഷൻ, ബി. വിജയകുമാർ, എം.സി. മനോജ്, പി. രത്നകുമാരി, എ. സ്വയം പ്രഭ എന്നിവർ സംസാരിച്ചു.
ശാഖയ്ക്ക് കീഴിലെ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. ശാഖയിലെ 60 വയസ് പിന്നിട്ടവർക്ക് വി.പി. ചന്ദ്രൻ ഓണക്കോടികൾ നൽകി ആദരിച്ചു.